Latest Updates

ന്യൂഡല്‍ഹി: ഉപരാഷ്ട്രപതി ജഗ്ദീപ് ധന്‍കര്‍ രാജിവച്ചു. രാജിക്കത്ത് രാഷ്ട്രപതി ദ്രപൗപദി മുര്‍മുവിന് അയച്ചു.ആരോഗ്യപരമായ കാരണങ്ങളാലാണ് രാജിയെന്നാണ് വിശദീകരണം. ഇന്ന് രാജ്യസഭ നിയന്ത്രിച്ചതും പുതിയ അംഗങ്ങള്‍ക്ക് സത്യവാചകം ചൊല്ലിക്കൊടുത്തതും ധന്‍കര്‍ ആയിരുന്നു. അപ്രതീക്ഷിതമായിട്ടായിരുന്നു ധന്‍കറിന്റെ രാജി. അഭിമാനത്തോടെയാണ് പടിയിറക്കമെന്ന് ധന്‍കര്‍ പറഞ്ഞു. ഭരണഘടനയുടെ 67 എ പ്രകാരമാണ് തന്റെ രാജിയെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു. രാഷ്ട്രപതി ദ്രൗപദി മുർമു, പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്രമന്ത്രിമാർ എന്നിവരോട് കൃതജ്ഞത അർപ്പിക്കുന്നുവെന്നും കത്തിൽ ജഗദീപ് ധൻകർ പറയുന്നു. രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനത്തോടെയാണ് താൻ പദവി ഒഴിയുന്നതെന്നും പാർലമെന്റിലെ അംഗങ്ങളോട് തന്റെ സ്നേഹം അറിയിക്കുന്നുവെന്നും ജഗദീപ് ധൻകർ രാജിക്കത്തിൽ വ്യക്തമാക്കി. കാലാവധി പൂര്‍ത്തിയാക്കാന്‍ രണ്ടുവര്‍ഷം ബാക്കി നില്‍ക്കെയാണ് രാജി. 2022 ഓഗസ്റ്റ് ആറിനാണ് ഇന്ത്യുയടെ പതിനാലാമത് രാഷ്ട്രപതിയായി ധന്‍കര്‍ അധികാരമേറ്റത്‌. 2019 മുതൽ 2022 വരെ ബംഗാൾ ഗവർണറായി സേവനമനുഷ്ഠിച്ചിട്ടുണ്ട്.

Get Newsletter

Advertisement

PREVIOUS Choice